Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beautiful Sight On Trips

Palakkad

യാ​ത്ര​ക​ളി​ലെ മ​നോ​ഹ​ര കാ​ഴ്ച​യാ​യി ച​തു​പ്പു​നി​ല​ങ്ങ​ളി​ലെ ആ​റ്റു​വ​ഞ്ചി​പ്പൂക്ക​ൾ

വ​ട​ക്ക​ഞ്ചേ​രി: ച​തു​പ്പു​നി​ല​ങ്ങ​ളി​ലും പു​ഴ​യോ​ര​ത്തും തോ​ട്ടു​വ​ക്കി​ലു​മെ​ല്ലാം കൂ​ട്ട​മാ​യി നി​ൽ​ക്കു​ന്ന ആ​റ്റു​വ​ഞ്ചി​യു​ടെ പൂ​ക്കാ​ല​മാ​ണി​ത്. വെ​ള്ള​ത്തൂ​വ​ൽപോ​ലെ കാ​റ്റി​ലാ​ടി​യു​ള്ള ഈ ​പു​ൽ​ച്ചെ​ടി രാ​ജ​നെ കാ​ണാ​നും കൗ​തു​ക​മാ​ണ്. പ​ച്ച​പ്പു​ക​ൾ​ക്കു മു​ക​ളി​ലാ​ണ് ഈ ​മ​നോ​ഹ​ര വെ​ൺ​മ. പ​ത്ത​ടി​യോ​ളം ഉ​യ​രം വ​രു​ന്ന ഈ ​പു​ല്ലി​ന​ത്തി​ന്‍റെ ത​ണ്ടു​ക​ൾ​ക്ക് ക​നം കു​റ​ഞ്ഞ ചൂ​ര​ൽ​പ്പോ​ലെ ന​ല്ല ബ​ല​മു​ണ്ട്. പൂ ​ത​ണ്ടി​നു ത​ന്നെ​യു​ണ്ട് ര​ണ്ട​ടി​യോ​ളം ഉ​യ​രം. ആ​ഴ്ച​ക​ളോ​ളം കാ​റ്റി​ലാ​ടി​ക്ക​ളി​ക്കു​ന്ന പൂ​ക്ക​ൾ പി​ന്നെ പൊ​ടി​ഞ്ഞ് ന​ശി​ക്കും.

Latest News

Corehub Up